നടപ്പാതയില്‍ കിടന്നുറങ്ങിയവര്‍ക്ക് മേല്‍ ബസ് കയറി ഏഴു മരണം

ഇന്ന് പുലര്‍ച്ച ഏഴ് മണിയോടെയാണ് അപകടം.ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്.

നടപ്പാതയില്‍ കിടന്നുറങ്ങിയവര്‍ക്ക് മേല്‍ ബസ് കയറി ഏഴു മരണം

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരേ ബസ്പാഞ്ഞുകയറി ഏഴ്മരണം.ഇന്ന് പുലര്‍ച്ച ഏഴ് മണിയോടെയാണ് അപകടം.ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നും തീര്‍ഥാടനത്തിനെത്തിയ സംഘം വിശ്രമത്തിലായി റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. നരൗര ഘട്ടില്‍ ഗംഗാ സ്‌നാനം നടത്തി മടങ്ങാനിക്കെയായിരുന്നു സംഘം. പെട്ടന്ന് നിയന്ത്രണം വിട്ട ബസ്‌റോഡില്‍ നിന്നും നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടശേഷം ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


RELATED STORIES

Share it
Top