Latest News

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു: 24 മണിക്കൂറിനുള്ളില്‍ 6,936 പേര്‍ക്ക് കൊവിഡ്

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു: 24 മണിക്കൂറിനുള്ളില്‍ 6,936 പേര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തീവ്രമാകുന്ന ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,396 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,95,598ആയി.

24 മണിക്കൂറിനുള്ളില്‍ 4,421 പേര്‍ കൊവിഡ് മുക്തരായി. 99 പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹി സര്‍ക്കാര്‍പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഡല്‍ഹിയില്‍ 42,004 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ തുടരുന്നത്. 4,45,782 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തിതുവരെ 7,812 പേര്‍ മരിച്ചു.

24 മണിക്കൂറിനുളളില്‍ 49,031 പരിശോധനകളാണ് നടത്തിയത്. പോസിറ്റിവിറ്റി നിരക്ക് 13.04 രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ വീണ്ടുംകൊവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്രം ഇടപെട്ട് ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. കൂടുതല്‍ ബെഡ്ഡും ഐസിയു സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it