Latest News

മഹാരാഷ്ട്രയില്‍ 6,740 കൊവിഡ് കേസുകള്‍; പോസിറ്റിവിറ്റി നിരക്ക് 3.98 ശതമാനം

മഹാരാഷ്ട്രയില്‍ 6,740 കൊവിഡ് കേസുകള്‍; പോസിറ്റിവിറ്റി നിരക്ക് 3.98 ശതമാനം
X

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 6,740 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ജൂണ്‍ 28നു ശേഷം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന രോഗബാധയാണ് ഇത്.

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6.1 ദശലക്ഷമായി. 51 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ മരണങ്ങള്‍ 1,23,136 ആയിട്ടുണ്ട്.

ഞായറാഴ്ച 9,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അന്നേ ദിവസം 123 പേര്‍ മരിക്കുകയും ചെയ്തു.

സംസ്ഥാനത്തെ സജീവ രോഗികള്‍ 1,16,827. പോസിറ്റിവിറ്റി നിരക്ക് 3.98 ശതമാനവും രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it