Latest News

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 33 കാരനായ ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശി, 30കാരനായ തൂണേരി സ്വദേശി, 31 കാരനായ അഴിയൂര്‍ സ്വദേശി, 32കാരനായ കൊയിലാണ്ടി മുചുകുന്ന് സ്വദേശി, 37കാരനായ വളയം സ്വദേശി, 47കാരനായ പയ്യോളി അങ്ങാടി, തുറയൂര്‍ സ്വദേശിക്കുമാണ് ഇന്ന് ജില്ലയില്‍ കേവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചത്.

ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 58 ആയി. ഇവരില്‍ 25 പേര്‍ രോഗമുക്തരായതിനാല്‍ ഇപ്പോള്‍ 33 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 5 പേര്‍ കണ്ണൂരിലും ചികിത്സയിലാണ്. കൂടാതെ 2 മലപ്പുറം സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എംവിആര്‍ കാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.

ഇന്ന് 201 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4304 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4132 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4064 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 172 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്

Next Story

RELATED STORIES

Share it