Latest News

ബിലാസ്പുരില്‍ മെമു ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറി; 6 മരണം

ബിലാസ്പുരില്‍ മെമു ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറി; 6 മരണം
X

റായ്പൂര്‍: ഛത്തിസ്ഗഡിലെ ബിലാസ്പുര്‍ ജില്ലയില്‍ ജയ്‌റാംനഗര്‍ സ്റ്റേഷനു സമീപം മെമു ട്രെയിന്‍ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആറു പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. ഒരേ ട്രാക്കിലാണ് ട്രെയിനുകള്‍ സഞ്ചരിച്ചതെന്നാണ് വിവരം. മുന്നില്‍ പോയ ഗുഡ്‌സ് ട്രെയിനിലേക്ക് മെമു ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

Next Story

RELATED STORIES

Share it