Latest News

തെലങ്കാന മന്ത്രിയുടെ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തെലങ്കാന മന്ത്രിയുടെ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു മന്ത്രിയുടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനാ റിപോര്‍ട്ട് പുറത്തുവന്നത്.

കൊവിഡ് വ്യാപനം തുടരുമ്പോള്‍ തെലങ്കാനയിലെ ഭരണതലത്തില്‍ നിരവിധി എംഎല്‍എമാരും രാഷ്ട്രീയനേതാക്കളും പോലിസുകാരും ഉദ്യോഗസ്ഥരും രോഗബാധിതരോ രോഗം സംശയിച്ച് ക്വാറന്റീനിലോ ആണ്. രാഷ്ട്രീയ പ്രതിനിധികളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പലരും ക്വാറന്റീനിലേക്ക് പോകേണ്ടിവന്നത്. അത്തരം കേസുകളില്‍ അവരുമായി ബന്ധപ്പെട്ട വിഐപികള്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ക്വാറന്റീനിലേക്ക് മാറേണ്ടിവന്നിട്ടുണ്ട്.

ഹൈദരാബാദ് മേയറും അദ്ദേഹത്തിന്റെ കുടുംബവും മേയറിന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലാണ്. അതുപോലെ ബിജെപി എംഎല്‍എയും കുടുംബവും എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലാണ്.

ഗോഷ്മഹല്‍ ബിജെപി എംഎല്‍എയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ എംഎല്‍എയും കുടുംബവും ക്വാറന്റീനിലേക്ക് മാറി.

24 മണിക്കൂറില്‍ തെലങ്കാനയില്‍ 891 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 10,444 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it