Latest News

കശ്മീരില്‍ ഏറ്റുമുട്ടല്‍: 4 സായുധര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഏറ്റുമുട്ടല്‍: 4 സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 4 സായുധര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍വാമ, ബാരമുള്ള ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ബാരമുള്ളയിലെ തുലിബാലില്‍ സേന തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സായുധര്‍ സുരക്ഷാസേനക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നു.

കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് നേതാവ് മാജിദ് നസാറാണ് മരിച്ചതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.

ഏതാനും ദിവസം മുമ്പ് പോലിസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയാണത്രെ ഇയാള്‍.

രണ്ട് പേര്‍ തുജ്ജാന്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് മരിച്ചത്.

Next Story

RELATED STORIES

Share it