Latest News

മധ്യപ്രദേശില്‍ 3 നക്‌സലുകളെ വെടിവച്ചുകൊന്നു

മധ്യപ്രദേശില്‍ 3 നക്‌സലുകളെ വെടിവച്ചുകൊന്നു
X

ബലാഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടില്‍ 3 നക്‌സല്‍ പ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയുമുണ്ട്.

മധ്യപ്രദേശ് കഡ്‌ല ഗ്രാമത്തിലാണ് സുരക്ഷാസേനയും പോലിസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ആണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്.

'കൊല്ലപ്പെട്ട നക്‌സലുകളില്‍ ഒരാള്‍ ഡിവിഷണല്‍ കമ്മിറ്റി അംഗം നാഗേഷ് ആണെന്ന് തിരിച്ചറിഞ്ഞു, 15 ലക്ഷം രൂപ തലക്ക് വിലയുള്ളയാളാണ് നാഗേഷ്. ഏരിയ കമാന്‍ഡര്‍മാരായ മനോജും രാമെയും എട്ട് ലക്ഷം രൂപ വീതം തലക്ക് വിലയുള്ളവരാണ്- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

എ ക 47, റൈഫിള്‍ എന്നിവ കൊല്ലപ്പെട്ടവരില്‍ നിന്ന് കണ്ടെടുത്തു.

Next Story

RELATED STORIES

Share it