Latest News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 225

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 225
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 22 ന് ദുബായില്‍ നിന്നെത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്‍, ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നെത്തിയ കുറ്റൂര്‍ സ്വദേശിയായ 46 വയസുകാരന്‍, ജൂണ്‍11 ന് കുവൈത്തില്‍ നിന്നെത്തിയ തണ്ണിത്തോട് സ്വദേശിയായ 45 വയസുകാരന്‍, ജൂണ്‍ 12ന് കുവൈത്തില്‍ നിന്നെത്തിയ കോന്നി സ്വദേശിയായ 38 വയസുകാരന്‍, ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ കോന്നി പയ്യനാമണ്‍ സ്വദേശിയായ 54 വയസുകാരന്‍, ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നെത്തിയ അടൂര്‍, പറക്കോട് സ്വദേശിയായ 13 വയസുകാരന്‍, ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നെത്തിയ അടൂര്‍, പറക്കോട് സ്വദേശിയായ 8 വയസുകാരന്‍, ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നെത്തിയ അടൂര്‍, പറക്കോട് സ്വദേശിനിയായ 40 വയസുകാരി, ജൂണ്‍ 12ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ പരുമല സ്വദേശിയായ 49 വയസുകാരന്‍, ജൂണ്‍ 14ന് യു.എ.ഇ.യില്‍ നിന്നെത്തിയ ഏറത്ത് സ്വദേശിയായ 56 വയസുകാരന്‍, ജൂണ്‍ 11 ന് ബഹ്‌റിനില്‍ നിന്നെത്തിയ ഏറത്ത് സ്വദേശിയായ 54 വയസുകാരന്‍, ജൂണ്‍ 10ന് ദുബായില്‍ നിന്നെത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 27 വയസുകാരന്‍, ജൂണ്‍ ആറിന്് മഹാരാഷ്ട്രയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിനിയായ 75 വയസുകാരി, ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ കല്ലൂപ്പാറ സ്വദേശിയായ 45 വയസുകാരന്‍, ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നെത്തിയ വെട്ടിപ്രം സ്വദേശിയായ 16 വയസുകാരന്‍, ജൂണ്‍ 14ന് ഖത്തറില്‍ നിന്നെത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 44 വയസുകാരന്‍, ജൂണ്‍ 15 ന് സൗദിഅറേബ്യയില്‍ നിന്നെത്തിയ കോന്നി അട്ടച്ചാക്കല്‍ സ്വദേശിയായ 49 വയസുകാരന്‍, ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നെത്തിയ ആറന്മുള സ്വദേശിയായ 32 വയസുകാരന്‍, ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നെത്തിയ റാന്നി സ്വദേശിനിയായ 59 വയസുകാരി, ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നെത്തിയ റാന്നി സ്വദേശിയായ ആറു വയസുകാരന്‍, ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നെത്തിയ റാന്നി സ്വദേശിനിയായ 32 വയസുകാരി, ജൂണ്‍ 20ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ അയിരൂര്‍ സ്വദേശിനിയായ 42 വയസുകാരി, ജൂണ്‍ 20ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ അയിരൂര്‍ സ്വദേശിയായ 18 വയസുകാരന്‍, ജൂണ്‍ 19 ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 47 വയസുകാരന്‍, ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നെത്തിയ കുമ്പനാട് സ്വദേശിയായ 29 വയസുകാരന്‍, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ മരാമണ്‍ സ്വദേശിയായ 30 വയസുകാരന്‍, ജൂണ്‍11 ന് കുവൈറ്റില്‍ നിന്നെത്തിയ ആറന്മുള സ്വദേശിയായ 40 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 76 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 148 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 145 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. ഇതു കൂടാതെ കോട്ടയം ജില്ലയില്‍ നിന്നുളള ഒരു രോഗി പത്തനംതിട്ടയില്‍ ചികില്‍സയിലുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 73 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 11 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 73 പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നാലു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ആകെ 161 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 30 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 545 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 3,234 പേരും വിദേശത്തു നിന്ന് തിരിച്ചെത്തിയ 1,779 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ 144 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5,558 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1172 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്ന് 337 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്ന് 13,078 സാംപിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ 383 സാംപിളുകള്‍ നെഗറ്റീവായി റിപോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാംപിളുകളില്‍ 220 എണ്ണം പൊസിറ്റീവായും 11,570 എണ്ണം നെഗറ്റീവായും റിപോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 943 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it