Latest News

2018ല്‍ കശ്മീരില്‍ കൊല്ലപ്പെട്ടത് 260 സായുധര്‍; 100 സൈനികര്‍ക്ക് ജീവഹാനി നേരിട്ടു

അടുത്തിടെ ഏറ്റവും കൂടുതല്‍ സായുധര്‍ കൊല്ലപ്പെട്ടത് 2010ലായിരുന്നു. 270 പേരാണ് സൈനിക നടപടിയില്‍ അന്നു കൊല്ലപ്പെട്ടത്. 2011ല്‍ ഈ സംഖ്യ 119 ആയി കുറഞ്ഞു.

2018ല്‍ കശ്മീരില്‍ കൊല്ലപ്പെട്ടത് 260 സായുധര്‍;  100 സൈനികര്‍ക്ക് ജീവഹാനി നേരിട്ടു
X
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സായുധര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം. സായുധര്‍ എന്നാരോപിച്ച് 260 പേരെയാണ് സൈന്യം ഇക്കാലയളവില്‍ സൈന്യം കൊലപ്പെടുത്തിയത്. 2018ല്‍ സൈനികരെ സംബന്ധിച്ചും മോശം വര്‍ഷമാണ്. 100 സൈനികര്‍ക്കാണ് 2018ല്‍ മാത്രം ജീവഹാനി നേരിട്ടത്. 2017നേക്കാളും കൂടുതല്‍ സായുധര്‍ 2018ല്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഏറ്റവും കൂടുതല്‍ സായുധര്‍ കൊല്ലപ്പെട്ടത് 2010ലായിരുന്നു. 270 പേരാണ് സൈനിക നടപടിയില്‍ അന്നു കൊല്ലപ്പെട്ടത്. 2011ല്‍ ഈ സംഖ്യ 119 ആയി കുറഞ്ഞു. തൊട്ടടുത്ത വര്‍ഷം 84 സായുധര്‍ കൊല്ലപ്പെട്ടപ്പോള്‍ 2013ല്‍ അത് 100 ആയി വര്‍ധിച്ചു. 2014ല്‍ 110ഉം 2015ല്‍ 113ഉം 2016ല്‍ 165ഉം പേരാണ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്.

2017ല്‍ 83 സൈനികരാണ് കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതും കഴിഞ്ഞ വര്‍ഷമാണ്. സംഘര്‍ഷങ്ങളില്‍ 86 പേര്‍ക്കാണ് ഇക്കാലയളവില്‍ ജീവന്‍ നഷ്ടമായത്.

സുരക്ഷാ ഏജന്‍സികളുടെ കൃത്യമായ രഹസ്യാന്വേഷണ റിപോര്‍ട്ടുകളുടേയും പഴുതടച്ചുള്ള സൈനിക നടപടികളുടേയും ഫലമായാണ് ഈ വര്‍ഷം കൂടുതല്‍ സായുധരെ വധിക്കാന്‍ കഴിഞ്ഞതെന്നാണ് സൈനിക കേന്ദ്രങ്ങളുടെ അവകാശവാദം.




Next Story

RELATED STORIES

Share it