Latest News

രാജസ്ഥാനില്‍ 26 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

രാജസ്ഥാനില്‍ 26 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
X

ജയ്പൂര്‍: രാജസ്ഥാനില്‍ ഇതുവരെ 26 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം. ''ഇതുവരെ 964 സാമ്പിളുകള്‍ സംസ്ഥാനത്തുനിന്ന് ടെസ്റ്റിനു വേണ്ടി അയച്ചിട്ടുണ്ട്. 891 എണ്ണം പരിശോധനയക്ക് വിധേയമാക്കി. അതില്‍ 26 കേസുകളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗം ഭേദമായി''- ആരോഗ്യമന്ത്രാലയത്തിലെ അഡി.ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു.

ജയ്പൂരില്‍ മാത്രം 815 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 777 എണ്ണം നെഗറ്റീവ് ആയിരുന്നു. 25 പേരുടേത് പോസിറ്റീവും രേഖപ്പെടുത്തി. 13 എണ്ണം പരിശോധന നടന്നുകൊണ്ടിരിക്കുന്നു''-രോഹിത് സിങ് പറഞ്ഞു.

കൊറോണ ബാധ ഗൗരവമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംസ്ഥാനം പൂര്‍ണമായും അടച്ചിട്ടതായി പ്രഖ്യാപിച്ചു. അവശ്യവസ്തുക്കളുടെ കാര്യത്തില്‍ മാത്രമേ ഇളവുകളുണ്ടാവൂ.




Next Story

RELATED STORIES

Share it