- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകര ബാങ്കില്‍ നിന്നും 26 കിലോ പണയ സ്വര്‍ണ്ണം കവര്‍ന്ന കേസ്: മുന്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണ്ണ തട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പോലിസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പോലിസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു.
17 കോടിയുടെ സ്വര്‍ണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ നടന്നത് അവിശ്വനീയമായ കഥകളാണ്. മൂന്ന് വര്‍ഷമായി ബാങ്കിലുണ്ടായിരുന്ന മാനേജര്‍ സ്ഥലംമാറി പോകുന്നു. പിറകെ എത്തിയ പുതിയ മാനേജര്‍ നടത്തിയ പരിശോധനയില്‍ ബാങ്കിലെ 26 കിലോ സ്വര്‍ണ്ണം വ്യാജമാണെന്ന് തളിയുന്നു. സ്ഥലം മാറ്റിയ മുന്‍ മാനേജര്‍ മധ ജയകുമാര്‍ പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാതെ മാറി നില്‍ക്കുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങുന്നു. ഒടുവില്‍ എല്ലാത്തിനും പിറകില്‍ സോണല്‍ മാനേജറാണെന്നും, കാര്‍ഷിക വായ്പയുടെ മറവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേര്‍ന്ന് വന്‍ തട്ടിപ്പാണ് നടന്നതെന്ന വ്യക്തമാക്കി വീഡിയോയുമായി രംഗത്തെത്തുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണ്ണമാണ് പണയം വെച്ചതെന്നും, സോണല്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ആണ് കാര്‍ഷിക ഗോള്‍ഡ് ലോണ്‍ നല്‍കിയതെന്നുമായിരുന്നു മധ ജയകുമാറിന്റെ പ്രധാന വിശദീകരണം.
കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസില്‍ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ചു സംഘം ആദ്യമായാണ് ബാങ്കില്‍ നേരിട്ട് എത്തുന്നത്. ബാങ്ക് മുന്‍ മാനേജര്‍ മധ ജയകുമാറിന്റെ വിഡിയോയില്‍ പറയുന്ന സ്വകാര്യ ധന കാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണ സംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാര്‍ ആരോപിക്കുന്ന ബാങ്ക് സോണല്‍ മാനേജരെ ഉടന്‍ ചോദ്യം ചെയ്യാനാണ് പോലിസ് നീക്കം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















