Latest News

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 22,272 പേര്‍ക്ക് കൊവിഡ് ബാധ; വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 22,272 പേര്‍ക്ക് കൊവിഡ് ബാധ; വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം
X

ന്യൂഡല്‍ഹി: രാജ്യത്ത് 22,272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം 1,01,69,118 ആയി.

വെള്ളിയാഴ്ച മാത്രം 251 പേര്‍ മരിച്ചിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 1,47,343 ആയി. നിലവില്‍ 2,81,667 സജീവ രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ 97,40,108 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 22,247 പേര്‍ രോഗമുക്തരായി.

ഡിസംബര്‍ 25ാം തിയ്യതിവരെ 16,71,59,289 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. അതില്‍ 8,53,527 സാംപിളുകള്‍ വെള്ളിയാഴ്ചയാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഭാരത് ബയോടെക് ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല, മനേജിങ് ഡയറക്ടര്‍ സുചിത്ര എല്ല, തുടങ്ങിയവരുമായി ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശിയമായി നിര്‍മിക്കുന്ന വാക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

വാക്‌സിന്‍ വിതരണ നിയന്ത്രണത്തിനു വേണ്ടി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒരു മല്‍സരം പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ വിജയിക്കുന്നവര്‍ക്ക് 3.85 കോടി രൂപ പാരിതോഷികം ലഭിക്കും. ജനുവരി 15ാം തിയ്യതി വരെ മല്‍സരാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

Next Story

RELATED STORIES

Share it