വെല്ലിങ്ടണ്‍ ടെസ്റ്റ്; ഇന്ത്യ പതറുന്നു
രണ്ടാം ഇന്നിങ്സില്‍ ബാറ്റ് വീശിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിട്ടുണ്ട്. ന്യൂസിലന്റിന് നിലവില്‍ 39 റണ്‍സിന്റെ ലീഡായി.
വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ 165 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്ക് മറുപടിയായി ന്യൂസിലന്റ് 348 റണ്‍സ് നേടി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് വീശിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിട്ടുണ്ട്. ന്യൂസിലന്റിന് നിലവില്‍ 39 റണ്‍സിന്റെ ലീഡായി.
രണ്ടാം ഇന്നിങ്സില്‍ പൃഥ്വി ഷാ (14), ചേതേശ്വര്‍ പൂജാര(11), കോഹ്ലി(19), മായങ്ക് അഗര്‍വാള്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കിവി നിരയില്‍ ബോള്‍ട്ട് മൂന്ന് വിക്കറ്റ് നേടി. അഗര്‍വാള്‍ 58 റണ്‍സെടുത്താണ് പുറത്തായത്. അജിങ്ക്യാ രഹാനെ (25), ഹനുമന്‍ വിഹാരി (15) എന്നിവരാണ് ക്രീസില്‍. നേരത്തെ ന്യൂസിലന്റ് 348 റണ്‍സെടുത്താണ് പുറത്തായത്.
ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ അഞ്ചും അശ്വിന് മൂന്നും വിക്കറ്റ് നേടി. അഞ്ചിന് 216 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ക്കായി ഗ്രാന്റ്ഹോം (43), ജാമിസണ് (44) എന്നിവരാണ് ഇന്ന് മികവ് പ്രകടിപ്പിച്ചത്.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT