17കാരിക്കു വീടിനു മുന്നില്‍വച്ച് മര്‍ദ്ദനം; 19കാരന്‍ അറസ്റ്റില്‍

സംഭവത്തില്‍ എടപ്പാള്‍ അംശക്കച്ചേരി സ്വദേശി മുഹമ്മദ് ഫായിസ് (19)നെ ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തു.

17കാരിക്കു വീടിനു മുന്നില്‍വച്ച് മര്‍ദ്ദനം; 19കാരന്‍ അറസ്റ്റില്‍

പൊന്നാനി: എടപ്പാളില്‍ 17കാരിക്കു നേരെ വീടിനു മുന്നില്‍വച്ച് ആക്രമണം. എടപ്പാള്‍ പൊന്നാനി റോഡില്‍ ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. സംഭവത്തില്‍ എടപ്പാള്‍ അംശക്കച്ചേരി സ്വദേശി മുഹമ്മദ് ഫായിസ് (19)നെ ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ 17കാരിയെയാണ് 19 കാരനായ യുവാവ് അക്രമിച്ചത്. ലഹരിയ്ക്ക് അടിമയായ യുവാവിന്റെ സഹോദരിയെ കളിയാക്കി എന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചതെന്ന് യുവാവ് പോലിസിന് മൊഴിനല്‍കി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ചങ്ങരംകുളം പോലിസില്‍ പരാതി നല്‍കി .പരാതിയെ തുടര്‍ന്ന് എടപ്പാള്‍ അംശക്കച്ചേരി ഓവുപാലത്തിനടുത്ത വീട്ടില്‍ നിന്നുമാണ് യുവാവിനെ സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ വിജു, എഎസ്‌ഐ ശ്രീലേഷ് എന്നിവരുടെ ധേതൃത്വത്തില്‍

സിപിഒമാരായ ഉദയകുമാര്‍, മധു, എസ്‌സിപിഒ മധു എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.RELATED STORIES

Share it
Top