ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി

റാഞ്ചി: ഭര്‍ത്താവിനെ കെട്ടിയിട്ട് യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് 35 വയസുള്ള യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഭര്‍ത്താവുമൊത്ത് ചന്തയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങുനിടെയാണ് സംഭവം. യുവതി നല്കിയ മൊഴി പ്രകാരം പോലിസ് കേസെടുത്തു. ആക്രമിച്ച സംഘത്തിലെ ഒരാളെ യുവതിക്ക് അറിയാം എന്നാണ് പറയുന്നത്. ഇയാളെ പോലിസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഭര്‍ത്താവുമൊത്ത് ചന്തയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങവെ യുവതിയെ 17 പേര് ചേര്‍ന്നു ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഇരുവരെയും ആളൊഴിഞ്ഞ ഭാഗത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പോയ ശേഷം ഭര്‍ത്താവിനെ കെട്ടിയിട്ട് കണ്മുന്നില് വച്ചു യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. യുവതി പരാതിയില്‍ പറഞ്ഞു.
അക്രമികള്‍ മദ്യലഹരിയിലായിരുന്നു. പ്രതികളില്‍ ഒരാള്‍ പരിചയക്കാരനാണെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പോലിസ് കസ്റ്റഡിയിലാണ്. അതേ സമയം യുവതിയെ പോലിസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. മറ്റ് പ്രതികളെ തിരിച്ചറിയാന്‍ മാര്‍ക്കറ്റിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കുന്നുണ്ടെന്ന് ഷാന്തല്‍ ഏരിയ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ സുദര്ശന് മണ്ഡല് അറിയിച്ചു
RELATED STORIES
2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍നിന്ന് കുത്തിയെന്ന്...
12 Aug 2022 6:22 PM GMTവീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
12 Aug 2022 6:15 PM GMTസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ...
12 Aug 2022 5:46 PM GMTത്രിവര്ണപതാകക്കെതിരേ വൈറല്‍ വീഡിയോ: യതി നരസിംഹാനന്ദ് പോലിസ്...
12 Aug 2022 5:38 PM GMTസിപിഎമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി ഡി സതീശന്
12 Aug 2022 5:35 PM GMTസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMT