Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള 1,450 അതിഥി തൊഴിലാളികള്‍ നാളെ നാട്ടിലേയ്ക്ക് മടങ്ങും

ഏഴ് താലൂക്കുകളില്‍ നിന്നായി 1,450 യാത്രക്കാരാണ് തിരിച്ചു പോകുന്നത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള 1,450 അതിഥി തൊഴിലാളികള്‍ നാളെ നാട്ടിലേയ്ക്ക് മടങ്ങും
X

മലപ്പുറം: പശ്ചിമ ബംഗാളിലേക്കുള്ള അതിഥി തൊഴിലാളികളുമായി മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രത്യേക തീവണ്ടി നാളെ വൈകീട്ട് നാല് മണിക്ക് തിരൂരില്‍ നിന്ന് പുറപ്പെടും. ഏഴ് താലൂക്കുകളില്‍ നിന്നായി 1,450 യാത്രക്കാരാണ് തിരിച്ചു പോകുന്നത്. വിവിധ താലൂക്കുകളില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ആരോഗ്യ പരിശോധന ആരംഭിയ്ക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ യാത്രക്കാരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കും.

താലൂക്ക് തലത്തിലുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു,

• പെരിന്തല്‍മണ്ണ - 200

• ഏറനാട് - 250

• നിലമ്പൂര്‍ - 200

• കൊണ്ടോട്ടി - 200

• തിരൂരങ്ങാടി - 350

• തിരൂര്‍ - 150

• പൊന്നാനി - 100

താലൂക്ക് തലങ്ങളിലെ ആരോഗ്യ പരിശോധന കേന്ദ്രങ്ങള്‍

• പെരിന്തല്‍മണ്ണ - മങ്കട ഐ.എസ്.എം ഓഡിറ്റോറിയം

• ഏറനാട് - ഐ.ജി.ബി.ടി. ബസ് സ്റ്റാന്‍ഡ്, മഞ്ചേരി

• നിലമ്പൂര്‍ - ജി.എം.യു.പി. സ്‌കൂള്‍ ചെട്ടിയങ്ങാടി

• കൊണ്ടോട്ടി - ജി.വി.എച്ച്.എസ്.എസ്. മേലങ്ങാടി, കൊണ്ടോട്ടി

• തിരൂരങ്ങാടി - ജി.വി.എച്ച്.എസ്.എസ്. ചേളാരി

• തിരൂര്‍ - മുനിസിപ്പല്‍ ഓഡിറ്റോറിയം, കോട്ടക്കല്‍

• പൊന്നാനി - എ.എം.എല്‍.പി. സ്‌കൂള്‍, കടകശ്ശേരി

പരിശോധന പൂര്‍ത്തിയാക്കിയവരെ ഈ കേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസുകളില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കും. പ്രത്യേകം യാത്രാ അനുമതി ലഭിച്ചവരെ മാത്രമെ സ്വന്തം നാടുകളിലേയ്ക്ക് തിരിച്ചയക്കുവെന്നും അനുമതിയില്ലാത്തവര്‍ ഒരു കാരണവശാലും താമസ സ്ഥലങ്ങളില്‍ നിന്ന് നേരിട്ട് റെയില്‍വെ സ്റ്റേഷനില്‍ എത്തരുതെന്നും അറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it