Latest News

സംസ്ഥാനത്ത് ഇന്ന് 1,417 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 1,426 പേര്‍ക്ക് രോഗമുക്തി; ചികില്‍സയിലുള്ളത് 12,721 പേര്‍

തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ 7, കാസര്‍ഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2 എന്നിങ്ങനെ 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്

സംസ്ഥാനത്ത് ഇന്ന് 1,417 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 1,426 പേര്‍ക്ക്  രോഗമുക്തി; ചികില്‍സയിലുള്ളത് 12,721 പേര്‍
X

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1,417 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 8ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), കണ്ണൂര്‍ കോളയാട് സ്വദേശിനി കുംബ മാറാടി (75), ആഗസ്റ്റ് 1ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മണിയന്‍ (80), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ചെല്ലാനം സ്വദേശിനി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശിനി പ്രേമ (52) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 120 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 279 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 140 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 131 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 127 പേര്‍ക്കും, എറണാകുളം ജില്ലയിലെ 125 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 114 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 28 പേര്‍ക്കും, കൊല്ലം ജില്ലയിലെ 24 പേര്‍ക്കും, കോട്ടയം ജില്ലയിലെ 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 22 പേര്‍ക്കും, വയനാട് ജില്ലയിലെ 18 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 12 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ 7, കാസര്‍കോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 498 പേരുടെയും, കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള 266 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേരുടെയും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 70 പേരുടെ വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള 68 പേരുടെയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 65 പേരുടെയും മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും വയനാട് ജില്ലയില്‍ നിന്നുള്ള 48 പേരുടെയും കോട്ടയം ജില്ലയില്‍ നിന്നുള്ള 47 പേരുടെയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 41 പേരുടെയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 32 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,721 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികില്‍സയിലുള്ളത്. 24,046 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,586 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,625 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,27,433 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6700 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അന്തര്‍സംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,39,543 സാംപിളുകള്‍ ശേഖരിച്ചതില്‍ 1505 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 25 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുത്തനൂര്‍ (കണ്ടെയിന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 4, 5, 6, 7, 8), മരുതറോഡ് (10), പല്ലശന (2), മങ്കര (9), വടക്കരപ്പതി (11), തിരുമിറ്റക്കോട് (11), പത്തനംതിട്ട ജില്ലയിലെ എരവിപേരൂര്‍ (1, 11, 13, 17), കുറ്റൂര്‍ (9), കടമ്പനാട് (10), പ്രമാടം (11), തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ (2), കോലഴി (12, 13, 14), തോളൂര്‍ (5), കോട്ടയം ജില്ലയിലെ വിജയപുരം (1), ആര്‍പ്പൂക്കര (1), വെച്ചൂര്‍ (6), കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് (എല്ലാ വാര്‍ഡുകളും), ചക്കിട്ടപ്പാറ (11, 13, 15, 17 സബ് വാര്‍ഡ് , 1), തിരുവമ്പാടി (9, 10 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ ചിതറ (17 സബ് വാര്‍ഡ്), പന്മന (8), എറണാകുളം ജില്ലയിലെ വേങ്ങൂര്‍ (2, 14, 15), ചേന്ദമംഗലം (10), തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍ (15), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

32 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (വാര്‍ഡ് 25), വാണിയംകുളം (6), കുലുകല്ലൂര്‍ (എല്ലാ വാര്‍ഡുകളും), നെല്ലായ (എല്ലാ വാര്‍ഡുകളും), പരുതൂര്‍ (എല്ലാ വാര്‍ഡുകളും), പട്ടിത്തറ (എല്ലാ വാര്‍ഡുകളും), തിരുവേഗപ്പുറ (എല്ലാ വാര്‍ഡുകളും), പെരുവെമ്പ് (1, 12), കിഴക്കാഞ്ചേരി (15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചീക്കോട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലാമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (1, 6, 16), ഇളമാട് (9), ശൂരനാട് സൗത്ത് (12), തഴവ (18, 19, 20, 21), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14), തിരുവല്ല മുന്‍സിപ്പാലിറ്റി (5, 7, 8), പെരിങ്ങര (14), തിരുവനന്തപുരം ജില്ലയിലെ കരവാരം (6), പള്ളിച്ചല്‍ (3, 4), തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര (5, 6), കാട്ടൂര്‍ (6), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (എല്ലാ വാര്‍ഡുകളും), പയ്യോളി മുന്‍സിപ്പാലിറ്റി (20, 31,32), കോട്ടയം ജില്ലയിലെ കാണക്കാരി (10), എറണാകുളം ജില്ലയിലെ കാലടി (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 523 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Next Story

RELATED STORIES

Share it