വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷയ്ക്കായി 1249 പോലിസ് ഉദ്യോഗസ്ഥര്‍

അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1249 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്‌പെക്ടര്‍മാരും 165 സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷയ്ക്കായി 1249 പോലിസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: നാളെ വോട്ടെണ്ണല്‍ നടക്കുന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1249 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്‌പെക്ടര്‍മാരും 165 സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ സായുധപോലിസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടേയും 13 കമ്പനികളെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top