Latest News

ശബരിമലയില്‍ മരം ഒടിഞ്ഞു വീണ് 12പേര്‍ക്ക് പരിക്ക്

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

ശബരിമലയില്‍ മരം ഒടിഞ്ഞു വീണ് 12പേര്‍ക്ക് പരിക്ക്
X

ശബരിമല: മരക്കൂട്ടത്തിനടുത്ത് വന്‍മരം ഒടിഞ്ഞു വീണ് 12 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പരിക്കേറ്റ രവി, പ്രേമന്‍. ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിറ്റാര്‍ സ്വദേശികളായ ശാന്ത, അനില്‍കുമാര്‍ എന്നിവരെ ചരല്‍മേട് ആശുപത്രിയിലും തമിഴ്‌നാട് സ്വദേശി ശ്രീനുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന്ധ്ര സ്വദേശികളായ നാഗേശ്വരറാവു, സതീശന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.

ചന്ദ്രാനന്ദന്‍ റോഡിലേക്കാണ് വലിയമരം പകുതിവച്ച് ഒടിഞ്ഞുവീണത്. ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. റോഡിലെ കൈവരികള്‍ തകര്‍ന്നിട്ടുണ്ട്. പോലിസും അഗ്‌നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി.


Next Story

RELATED STORIES

Share it