Latest News

പൂനെയില്‍ നാളെ മുതല്‍ ഒരാഴ്ച 12 മണിക്കൂര്‍ കര്‍ഫ്യൂ; ഹോം ഡെലിവറിക്ക് മാത്രം അനുമതി

പൂനെയില്‍ നാളെ മുതല്‍ ഒരാഴ്ച  12 മണിക്കൂര്‍ കര്‍ഫ്യൂ;  ഹോം ഡെലിവറിക്ക് മാത്രം അനുമതി
X

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ 12 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഒരാഴ്ചയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ അടുത്ത വെള്ളിയാഴ്ച ചേരുന്ന അവലോകന യോഗത്തിനുശേഷം നീട്ടും.

ആരാധനാകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍, തിയ്യറ്ററുകള്‍ എന്നിവയും അടച്ചിടും. പൂനെ ഡിവിഷണല്‍ കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഹോംഡെലിവറിയായി ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വിതരണം ചെയ്യാം.

ഇന്ത്യയില്‍ തന്നെ ഏറ്റവും രൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപിച്ച ജില്ലയാണ് പൂനെ.

പൂനെയില്‍ കഴിഞ്ഞ ദിവസം 8,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിന് മുന്‍പുള്ള ദിവസം അത് 8,605 ആയിരുന്നു.

രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാ സ്വാകാര്യ ആശുപത്രികളോടും 80 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കാന്‍ മേയര്‍ മയൂര്‍ മുരളീധര്‍ മൊഹോള്‍ നിര്‍ദേശിച്ചു.

സ്ഥിതി കൂടുതല്‍ രൂക്ഷമായാല്‍ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it