- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ടയില്‍ 12 പേര്‍ക്ക് കൊവിഡ്; റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ക്കും രോഗബാധ

റാന്നി: റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍: 1)ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ മെഴുവേലി സ്വദേശിനിയായ 60 വയസുകാരി. 2)ജൂണ്‍ 18 ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ പ്രക്കാനം സ്വദേശിനിയായ 54 വയസുകാരി. 3)ജൂണ്‍ 14 ന് ദോഹയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 66 വയസുകാരന്‍. 4)ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 51 വയസുകാരന്‍. 5)ജൂണ്‍ 18 ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 46 വയസുകാരന്‍. 6)ജൂണ്‍16 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 51 വയസുകാരന്‍. 7)ജൂണ്‍ 19 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 28 വയസുകാരന്‍. 8)ജൂണ്‍ ആറിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശിയായ 77 വയസുകാരന്‍. 9)ജൂണ്‍19 ന് കുവൈറ്റില്‍ നിന്നും എത്തിയ കീക്കൊഴൂര്‍ സ്വദേശിയായ 40 വയസുകാരന്‍. 10)ജൂലൈ മൂന്നിന് സൗദിയില്‍ നിന്നും എത്തിയ നെടുമണ്‍ക്കാവ് സ്വദേശിയായ 57 വയസുകാരന്‍. ഇദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. 11)ജൂലൈ മൂന്നിന് ദമാമില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശിയായ 50 വയസുകാരന്‍. ഇദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. 12) റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു.
ജില്ലയില്‍ ഇതുവരെ ആകെ 393 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിലുളള അഞ്ചു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 215 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 177 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 164 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികില്‍സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 192 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 21 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 353 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2835 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2581 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















