Latest News

എറണാകുളം ജില്ലയില്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പേരുടെ രോഗം ഭേദമായി

എറണാകുളം ജില്ലയില്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പേരുടെ രോഗം ഭേദമായി
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 10 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. ജൂലൈ 3 ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തമിഴ്‌നാട് സ്വദേശി ജൂണ്‍ 27 ന് കുവൈത്ത് കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള എടക്കാട്ടുവയല്‍ സ്വദേശി. ജൂലൈ 1 ന് ദമാം കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള അയ്യമ്പുഴ സ്വദേശി.

ജൂണ്‍ 17 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള തൃപ്പുണിത്തുറ സ്വദേശി. നെടുമ്പശ്ശേരി വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറില്‍ ജോലി നോക്കുന്ന 40 വയസുള്ള നെടുമ്പശ്ശേരി സ്വദേശിനി. ജൂലൈ 1 ന് ദുബായ്‌കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള തമിഴ്‌നാട് സ്വദേശി.

ജൂലൈ 3 ന് റോഡ് മാര്‍ഗം ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തിയ 25 വയസുള്ള ഷിപ്പിങ് കമ്പനി ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി. ജൂലൈ 1 ന് ഹൈദരാബാദ് കൊച്ചി വിമാനത്തിനെത്തിയ 33 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി. ജൂണ്‍ 19 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള എളംകുന്നപ്പുഴ സ്വദേശി. ജൂണ്‍ 19 മസ്‌കറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള നെട്ടൂര്‍ സ്വദേശി. കൂടാതെ 59 വയസുള്ള എടത്തല സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസ്സുള്ള തൃക്കാക്കര സ്വദേശിയുടെ ഉറവിടം കണ്ടെത്താന്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. രോഗവിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നും ഇദേഹത്തിന് നേരത്തെ തന്നെ രോഗലണക്ഷങ്ങള്‍ ഉണ്ടായിരുന്നു എന്നും ഇന്നലെ രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുമായി ജൂണ്‍ 24 ന് ഇദ്ദേഹം സമ്പര്‍ക്കത്തില്‍ വന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 30 വയസുള്ള പള്ളിപ്പുറം സ്വദേശിനിക്കും, ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസുള്ള കടുങ്ങലൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. നിലവില്‍ 57 പേരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 5 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 29 വയസുള്ള പറവൂര്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 14 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനക്കായി അയച്ചിട്ടുമുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 52 വയസുള്ള കടവന്ത്ര സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 13 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 8 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 17 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 2 പേരുടെ സ്രവം പരിശോധനക്കായി അയച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച 54 വയസുള്ള വെണ്ണല സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 14 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്. ഇതില്‍ 6 പേരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള പാലാരിവട്ടം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 13 പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെയെല്ലാവരെയും നിരീക്ഷണത്തിലാക്കിയുണ്ട്.

കൂടാതെ ജൂണ്‍ 30ന് മസ്‌കറ്റ് കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള മലപ്പുറം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലുണ്ട് .ജൂണ്‍ 3 ന് രോഗം ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുണ്ട്.

എറണാകുളം മാര്‍ക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഇതേവരെ ഫലം ലഭിച്ച 127 എണ്ണവും നെഗറ്റീവ് ആണ്. ഇന്ന് 10 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള തമ്മനം സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള മഞ്ഞപ്ര സ്വദേശ, ജൂണ്‍ 6 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള കോട്ടയം സ്വദേശി, ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള തമിഴ്‌നാട് സ്വദേശിനി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 46 വയസുള്ള മലയിടംതുരുത്ത് സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പാലക്കാട് സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള മരട് സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി, ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും ഇന്ന് രോഗമുക്തി നേടി. ഇന്ന് 897 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1063 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12889 ആണ്. ഇതില്‍ 10960 പേര്‍ വീടുകളിലും, 765 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1164 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 31 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് 7. അങ്കമാലി അഡ്‌ലക്‌സ് 10.സ്വകാര്യ ആശുപത്രികള്‍ 5

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 268 ആണ്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 195 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 76 പേരും അങ്കമാലി അഡല്ക്‌സില്‍ 115 പേരും ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 215 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 262 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 360 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Next Story

RELATED STORIES

Share it