പയ്യോളിയില്‍ തിരയില്‍പെട്ട് പതിനൊന്നുകാരി മരിച്ചു
മണിയൂര്‍ കുറുന്തോടിയിലെ കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്.
പയ്യോളി: കോട്ടക്കടപ്പുറത്ത് തിരയില്‍പെട്ട് പതിനൊന്നുകാരി മരിച്ചു. മണിയൂര്‍ കുറുന്തോടിയിലെ കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്. കടലോരത്ത് അമ്മയോടൊപ്പം നില്‍ക്കവെ ഇരച്ചെത്തിയ തിരമാലയില്‍പെടുകയായിരുന്നു.കടലോരത്ത് കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ പെണ്‍കുട്ടി ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് അപകടത്തില്‍പെട്ടത്.
സമീപത്ത് ഇത്തിള്‍ വാരുന്ന തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി ഒമ്പതോടെ മരിച്ചു.
പയ്യോളി നഗരസഭയിലെ 36ാം ഡിവിഷനില്‍പെട്ട 'മിനിഗോവ'യായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് കാഴ്ചകാണാനും വിനോദത്തിനുമായി എത്തുന്നത്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടല്‍ ചെടികളാല് സമൃദ്ധമാണ്. ലോക്ഡൗണ്‍ നിയന്ത്രണം അയഞ്ഞതോടെ ദൂരെ ദിക്കില്‍ നിന്നുപോലും നിരവധി പേരാണ് ഇവിടെ എത്തുന്നത്. കുറുന്തോടി യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച സനോമിയ. മാതാവ്: സജിമ. സഹോദരന്: സിയോണ്‍. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
RELATED STORIES
വിഎച്ച്പി യോഗത്തില്‍ ജഡ്ജിമാരുടെ പട; ലക്ഷ്യം മുസ് ലിംകള്‍|THEJAS...
10 Sep 2024 4:11 PM GMTആരാണ് പോലിസിനെ നയിക്കുന്നത് ?
10 Sep 2024 4:07 PM GMTഫോഗട്ടും ബീഫും പിന്നെ ബുൾഡോസറും
10 Sep 2024 12:50 PM GMT'നെതന്യാഹു മരണമാണ്; ബെന്‍ഗ്വിര്‍ കൊലയാളിയാണ്...'|
10 Sep 2024 12:48 PM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ചയില്‍ എം വി ഗോവിന്ദന്റെ നിലപാട്
10 Sep 2024 12:46 PM GMTപോലിസിലും സിപിഎമ്മിലും ആര്‍എസ്എസിന്റെ സ്ലീപ്പര്‍ സെല്ലല്ല; സൂപര്‍...
10 Sep 2024 12:45 PM GMT