Latest News

സംസ്ഥാനത്ത് 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ്

പോലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നാലായി.

സംസ്ഥാനത്ത് 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാരും ഇതില്‍ ഉള്‍പ്പെടും. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇതോടെ പോലീസ് ആസ്ഥാനത്ത് മാത്രം രോഗം സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നാലായി. ആറ്റിങ്ങല്‍ ഡിവൈഎസ്പി വൈ സുരേഷ് ഉള്‍പ്പെടെ 8 പൊലീസുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പോലീസ് ഗസ്റ്റ് ഹൗസില്‍ ഒരു പോലീസുകാരനും ജീവക്കാരനും കൊവിഡ് സ്ഥിരീകരിച്ചു.




Next Story

RELATED STORIES

Share it