Latest News

മുംബൈയില്‍ കുടിലുകള്‍ക്കു മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 11 മരണം

മുംബൈയില്‍ കുടിലുകള്‍ക്കു മുകളില്‍ മതില്‍ ഇടിഞ്ഞ് വീണ് 11 മരണം
X

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ ഭാരത് നഗര്‍ പ്രദേശത്ത് കുടിലുകള്‍ക്കു മുകളില്‍ മതില് ഇടിഞ്ഞ് വീണ് 11പേര്‍ മരിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ ഒരു ടീം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.

മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 16 പേരെ രക്ഷപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നതായി എന്‍ഡിആര്‍എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മുംബൈയില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

ഹനുമന്‍ നഗറിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

സിയോന്‍ റെയില്‍വേ ട്രാക്ക് വെള്ളത്തിലാണ്.

ജനജീവിതവും ഗതാഗതവും സ്തംഭിച്ചു. ഗാന്ധിമാര്‍ക്കറ്റ് വെള്ളത്തിനടിയിലാണ്.

Next Story

RELATED STORIES

Share it