Latest News

പെരിന്തല്‍മണ്ണയില്‍ 10.32 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് കൗണ്‍സില്‍ അനുമതി

പെരിന്തല്‍മണ്ണയില്‍  10.32 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക്  കൗണ്‍സില്‍ അനുമതി
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ കുടിവെള്ള പദ്ധതിക്ക് മാത്രമായി 10 കോടി 32 ലക്ഷം രൂപയുടെ പദ്ധതിക്ക് കൗണ്‍സില്‍ അനുമതി നല്‍കി. നഗരസഭയില്‍ അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

3000 ഹൗസ് കണക്ഷനുകളും അനുബന്ധമായി വിതരണശൃംഘലയും കുളിര്‍മല -പാതയ്ക്കര ജലസംഭരണികളില്‍ നിന്ന് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനുകളുടെയും കൂടാതെ കോഴിക്കോട് പാലക്കാട് ബൈപാസ്സ് റോഡിലെ പൈപ്പ് ലൈനുകളുടെ വിപുലീകരണവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

5.161 കോടി (50%)കേന്ദ്ര വിഹിതം 3.871 കോടി (37.5%)സംസ്ഥാന വിഹിതം (1.29കോടി )12.5% നഗരസഭാ വിഹിതവുമാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. 2025ഓടുകൂടി പദ്ധതി നടപ്പിലാക്കുമ്പോള്‍ നഗരസഭയില്‍ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ കഴിയും.

Next Story

RELATED STORIES

Share it