Latest News

'മലബാര്‍ പോരാട്ടത്തിന് നൂറു വയസ്': കണ്ണൂരില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

മലബാര്‍ പോരാട്ടത്തിന് നൂറു വയസ്: കണ്ണൂരില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു
X

കണ്ണൂര്‍: 'മലബാര്‍ പോരാട്ടത്തിന് നൂറു വയസ്' എന്ന വിഷയത്തില്‍ മലബാര്‍ സമര അനുസ്മരണ സമിതി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. മലബാര്‍ അനുസ്മരണ സമിതി ജനറല്‍ കണ്‍വീനറും ചരിത്രകാരനുമായ സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

സംഘപരിവാരം ഇന്ത്യയില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ 1921ലെ മലബാര്‍ സമരം ജനാധിപത്യ മതേതര സമൂഹത്തിന് പുതിയ ദിശാബോധം നല്‍കുന്ന പാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നതെന്ന് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ മതേതര ജനാധിപത്യ സമൂഹത്തിലും വിശിഷ്യാ ഹിന്ദു സമൂഹത്തിലും മലബാര്‍ സമരത്തെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തെ വിഭജിക്കാനാണ് ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ അനുസ്മരണ സമിതി ജോയിന്റ് കണ്‍വീനര്‍ കെ പി ഒ റഹ്മത്തുള്ള, പാണ്ടിക്കാട് മലബാര്‍ സെന്റര്‍ ഫോര്‍ പ്രിസര്‍വേഷന്‍ ഓഫ് ഹെറിറ്റേജ് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടര്‍ യൂസഫലി ബിന്‍ അഹമ്മദ് കുട്ടി, ഗസ്സാലി എംപി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് അബു അല്‍മാസ് അധ്യക്ഷത വഹിച്ചു. മലബാര്‍ അനുസ്മരണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഇ മുഹമ്മദ് ഫിറോസ് സ്വാഗതം പറഞ്ഞു.

Next Story

RELATED STORIES

Share it