Latest News

പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഇറാന്‍

തെക്ക്പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനിലാണ് 2400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന എണ്ണനിക്ഷേപം.

പുതിയ എണ്ണശേഖരം കണ്ടെത്തിയതായി ഇറാന്‍
X

ടെഹ്‌റാന്‍: പുതുതായി 5300 കോടി ബാരലിന്റെ എണ്ണശേഖരം കണ്ടെത്തിയതായി ഇറാന്‍. ദേശീയ ടെലിവിഷനില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൊഹാനി ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ പാരിതോഷികമെന്നാണ് കണ്ടെത്തലിനെ റൊഹാനി വിശേഷിപ്പിച്ചത്. ഇതോടെ ഇറാന്റെ എണ്ണശേഖരം മൂന്ന് ഇരട്ടിയായി വര്‍ധിക്കും.

തെക്ക്പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനിലാണ് 2400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന എണ്ണനിക്ഷേപം. 80 മീറ്റര്‍ ആഴത്തില്‍ ഖുസൈസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. ഇതോടെ ഒപക് രാജ്യങ്ങളുടെ കരുതല്‍ ശേഖരത്തിന്റെ അളവില്‍ 34 ശതമാനത്തിന്റെ വര്‍ധനവുണ്ടാവും. നിലവില്‍ ലോകത്തിലെ നാലാമത്തെ പെട്രോളിയം നിക്ഷേപവും രണ്ടാമത്തെ പ്രകൃതിവാതകനിക്ഷേപവുമുള്ള രാജ്യമാണ് ഇറാന്‍.

പക്ഷേ, ആണവായുധവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുഎസ്സ് പ്രിസിഡന്റ് ഡോണാല്‍ഡ് ട്രംപുമായി നിലനില്‍ക്കുന്ന സംഘര്‍ഷവും അതിന്റെ ഭാഗമായ വ്യാപാര ഉപരോധവും ഈ അധിക ശേഖരം വിറ്റഴിക്കുന്നതില്‍ ഇറാന് പ്രതിബന്ധമാവും. ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം നീക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല.

Next Story

RELATED STORIES

Share it