Latest News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം അനുവദിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം അനുവദിച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി
X

പൊന്നാനി: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ കൊവിഡ് 19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി യന്ത്ര സമഗ്രികളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിലേക്കായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. അറിയിച്ചു. തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കായാണ് ആദ്യ ഘട്ട തുക അനുവദിച്ചത്.

ജില്ലയിലെ കൊവിഡ് ചികിത്സ നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചാണ് നടത്തിവരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മേഖലയിലെ ആശുപത്രികള്‍ക്കായി തുക അനുവദിച്ചത്.

Next Story

RELATED STORIES

Share it