Latest News

മമതാ ബാനര്‍ജി മല്‍സരിക്കാനിരിക്കുന്ന ഭബാനിപൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സപ്തംബര്‍ 30ന്

മമതാ ബാനര്‍ജി മല്‍സരിക്കാനിരിക്കുന്ന ഭബാനിപൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സപ്തംബര്‍ 30ന്
X

ന്യൂഡല്‍ഹി: ബംഗാള്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന ഭബാനിപൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. സപ്തംബര്‍ 30നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇന്ന് ഉച്ചക്ക് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മമതാ ബാനര്‍ജി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലാണ് ഭബാനിപൂര്‍.

ഒക്ടോബര്‍ 3നായിരിക്കം മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഇതോടൊപ്പം ബംഗാളിലെ സമ്‌സെര്‍ഗാനി, ജന്‍ഗിപൂര്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. ഒഡോഷയിലെ പിപിലിയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം.

എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലുള്ള 31 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ബംഗാളിലെ ഭരണഘടനാപരമായ പ്രശ്‌നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് സപ്തംബര്‍ 30ന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. അതേസമയം കൊവിഡ് പ്രതിരോധസംവിധാനങ്ങള്‍ കൃത്യമായി നടപ്പാക്കിയാല്‍ മാേ്രത തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇതായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ടിട്ടുണ്ട്.

ബംഗാളിലെ തിരഞ്ഞെടുപ്പിനുശേഷം ബംഗാളിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വല്ലാതെ ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it