Latest News

വീണ വിജയൻറെ എക്സാലോജിക്ക് സി എം ആർ എൽ ഇടപാട് കേസ് ഒക്ടോബർ 28, 29ന് പരിഗണിക്കും

വീണ വിജയൻറെ എക്സാലോജിക്ക് സി എം ആർ എൽ ഇടപാട് കേസ് ഒക്ടോബർ 28, 29ന് പരിഗണിക്കും
X

ന്യൂഡൽഹി : പിണറായി വിജയൻറെ മകൾ വീണ വിജയൻ്റെ എക്സാ ലോജിക്കും, കരിമണൽ കമ്പനിയായ സിഎം ആര്‍എല്ലും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട കേസ് അടുത്ത മാസം ഒക്ടോബർ 28 , 29 തീയതികളിൽ പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി. വിവിധ കാരണങ്ങളാൽ പലതവണ മാറ്റിവെച്ചതിനെ ചൊല്ലി സിഎംആർഎല്ലും അന്വേഷണ ഏജൻസിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു, എന്നാൽ ഒരിക്കൽപോലും കേസ് മാറ്റിവെക്കാൻ സിഎംആർഎൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് അഭിഭാഷകൻ അറിയിച്ചു . ഇപ്പോൾ നൽകിയ തീയതി ഇരു ഭാഗത്തിനും സൗകര്യമായ ദിവസങ്ങളിലേക്ക് മാറ്റാൻ ജസ്റ്റിസ് ബെൻസൽ തയ്യാറായതാണ് . എക്സ സാലോജിക്കിന് സിഎംആർഎൽപണം നൽകിയത് അഴിമതിയാണെന്ന കേസാണ് എസ്എഫ്ഐഒ അന്വേഷിച്ചത് . ഇതിനിടെ സിഎംആർഎൽ എക്സാജോലോജിക്ക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയും അടുത്തമാസം പരിഗണിക്കാൻ മാറ്റിവെച്ചു. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഹരജിക്കാരന് കോടതി നിർദ്ദേശം നൽകി. മാധ്യമപ്രവർത്തകൻ എം ആർ അജയൻ ഫയൽ ചെയ്ത് കേസാണ് സിബിഐ കോടതിയുടെ പരിഗണയിൽ ഉള്ളത്.

Next Story

RELATED STORIES

Share it