Latest News

*ഹജ്ജ് അപേക്ഷ സമർപ്പണം പൂർത്തിയായി , 26100 ലധികം അപേക്ഷകൾ - ആഗസ്റ്റ് 12ന് ' ഡൽഹിയിൽ നറുക്കെടുപ്പ്*

*ഹജ്ജ് അപേക്ഷ സമർപ്പണം പൂർത്തിയായി , 26100 ലധികം അപേക്ഷകൾ - ആഗസ്റ്റ് 12ന്  ഡൽഹിയിൽ നറുക്കെടുപ്പ്*
X

കോഴിക്കോട് : 2026 ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷ സമർപ്പണത്തിനുള്ള സമയപരിധി ഇന്നലെ പൂർത്തിയായപ്പോൾ 26100 ലധികം അപേക്ഷകളാണ് ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു . സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിക്കുന്നള്ളവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ആഗസ്റ്റ് 12ന് ഡൽഹിയിൽ നടക്കും . ഓൺലൈൻ വഴി ആണ് നറുക്കെടുപ്പ്. ജനറൽ വിഭാഗത്തിലുള്ളവർക്കാണ് നറുക്കെടുപ്പ് നടത്തുന്നത്. 5000ത്തിലധികം അപേക്ഷകൾ 65 വയസ്സിനു മുകളിലുള്ളവരും, പുരുഷതീർത്ഥാടകർ കൂടെയില്ലാത്ത വനിതകളുടെ വിഭാഗത്തിൽ 3500 അധികവും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 65 നു വയസ്സിനു മുകളിലുള്ളവർക്കും , പുരുഷ തീർത്ഥാടകർ കൂടെ ഇല്ലാത്ത വനിതകൾക്കും, കഴിഞ്ഞ തവണത്തെ കാത്തിരിപ്പ് പട്ടികയിൽ അവസരം ലഭിക്കാത്തവർക്കും ഇത്തവണ മുൻഗണന ലഭിക്കുന്നതാണ്. 2025ലെ ഹജ്ജിന് 20637 അപേക്ഷകൾ ലഭിച്ചതിൽ 16482 പേർക്കാണ് അവസരം ലഭിച്ചത്. ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ ആറായിരത്തിലധികം അപേക്ഷകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ ഹജ്ജ് കർമ്മം പൂർത്തിയാക്കി വേഗത്തിൽ നാട്ടിൽ തിരിച്ചെത്താൻ അവസരം ഒരുക്കുന്ന ഷോർട്ട് ഹജ്ജി (20 ദിവസം കൊണ്ട് തിരിച്ചെത്തുന്ന ) നും അവസരം ലഭിക്കും. സാധാരണ നാല്പതു ദിവസം മുതൽ 48 ദിവസം വരെയാണ് തീർത്ഥാടകർ തിരിച്ചെത്തുന്ന സമയപരിധി. കോഴിിക്കോട് എംബാർക്കേഷൻ പോയൻ്റിലെ അപേക്ഷകർ കുറവാണ്കഴിഞ്ഞ തവണ വിമാനനിരക്ക് 40000 രൂപ അധികം ആയതിനാലാണ് . കുറയാൻ കാരണം . നിരക്ക് വർദ്ധനവ് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രി കിരൻ റിജിജു അറിയിച്ചതായി എം.കെ രാഘവൻ എം.പി പറഞ്ഞു.

Next Story

RELATED STORIES

Share it