Latest News

ഹജ്ജ് 2026 : ആദ്യഗഡു 20 നകം അടക്കണം - രേഖകൾ സമർപ്പിക്കാനുള്ള സമയം ആഗസ്റ്റ് 25 വരെ

ഹജ്ജ് 2026 : ആദ്യഗഡു 20 നകം അടക്കണം - രേഖകൾ സമർപ്പിക്കാനുള്ള സമയം ആഗസ്റ്റ് 25 വരെ
X

കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ 20 നകം ആദ്യ ഗഡു 1,52,300 രൂപ അടച്ച് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഹജ്ജ് കമ്മിറ്റി നിർദേശിച്ചു.25 നകം മുഴുവൻ രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി നിർദ്ദേശിച്ച സ്ഥലങ്ങളിൽ ഹാജരാക്കണം. കൃത്യസമയത്തിനകം പണമടക്കാത്തവരുടെ സീറ്റ് മറ്റൊരു അറിയിപ്പ് കൂടാതെ റദ്ദാക്കുകയും ഒഴിവ് വരുന്ന സീറ്റുകളിലേക്ക് കാത്തിരിപ്പ് പട്ടികയിൽ ഉള്ളവരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിക്കുന്നു. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ പേര് എന്നി രേഖപ്പെടുത്തി പെയ്മെൻറ് സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ ഓൺലൈൻ ആയാണ് പണം അടക്കേണ്ടത്. പണം അടച്ച രസീത് , സർക്കാർ മെഡിക്കൽ ഓഫിസർ (അലോപതി ) നല്കുന്ന മെഡിക്കൽ സ്ക്രീനിൽ ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് , ഹജ്ജ് അപേക്ഷ ഫോറങ്ങൾ, അനുബന്ധ രേഖകൾ എന്നിവയാണ് 25 നകം സമർപ്പിക്കേണ്ടത് രേഖകൾ ഓൺലൈൻ ആയി ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡിയിൽ ലോഗിൻ ചെയ്തു അപ്‌ലോഡ് ചെയ്യാനാകും. അപേക്ഷകൾ സമർപ്പിക്കാൻ കണ്ണൂരിലും, കൊച്ചിയിലും പ്രത്യേകം സൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട് . 24 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും, 25ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കൊച്ചി കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിലും പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.

Next Story

RELATED STORIES

Share it