Latest News

ഹജ്ജ് 2026 : അപേക്ഷ സമർപ്പണം നാളെ വരെ

ഹജ്ജ് 2026 : അപേക്ഷ സമർപ്പണം നാളെ വരെ
X

കൊച്ചി : അടുത്ത വർഷത്തേക്കുള്ള ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ (വ്യാഴാഴ്ച) അവസാനിക്കും. സംസ്ഥാനത്തുനിന്ന് ഇതുവരെ 23,630 അപേക്ഷകളാണ് ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഇതിൽ 4696 പേർ 65 വയസ്സ് പൂർത്തിയായ റിസർവ്ഡ് കാറ്റഗറിയിൽ ഉള്ളവരും, 3142 പേർ പുരുഷതുണ ഇല്ലാതെ പോകുന്ന സ്ത്രീകളും, 854 പേർ കഴിഞ്ഞവർഷത്തെ (2025) അപേക്ഷകരിലെ കാത്തിരിപ്പ് പട്ടികയിൽ നിന്ന് അവസരം ലഭിക്കാത്തവരും ആണ് . ഈ മൂന്നു വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. മൊത്തം അപേക്ഷകരിൽ 14938 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ളത് അപേക്ഷകൾ എല്ലാം സൂക്ഷ്മ പരിശോധനക്ക് ശേഷം കവർ നമ്പർ അനുവദിക്കും. ഓഗസ്റ്റ് ആഗസ്റ്റ് 12ന് നറുക്കെടുപ്പ് പൂർത്തിയാക്കി ഒന്നാംഘട്ട പണമടക്കിലുള്ള നിർദ്ദേശം നല്കും

2025ൽ അവസരം ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകുന്നതിനാൽ സംസ്ഥാനത്തിന് കൂടുതൽ ക്വാട്ട ലഭിക്കാൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന കേന്ദ്രത്തെ സമീപിക്കും. ഹജ്ജ് (2026)അടുത്തവർഷം മുതൽ 20 ദിവസത്തെ സ്പെഷ്യൽ ഹജ്ജ് പാക്കേജും സംവിധാനിച്ചിട്ടുണ്ട് .വാർത്താ സമ്മേളനത്തിൽ അസിസ്റ്റൻറ് സെക്രട്ടറി ജാഫർ കക്കൂത്തും പങ്കെടുത്തു.

Next Story

RELATED STORIES

Share it