Latest News

കൊവിഡ് 19: ഐആര്‍സിടിസി അടുക്കളകള്‍ പുനഃരാരംഭിച്ചു, ഇതുവരെ വിതരണം ചെയ്തത് 6 ലക്ഷം ഭക്ഷണപ്പൊതികള്‍

കൊവിഡ് 19: ഐആര്‍സിടിസി അടുക്കളകള്‍ പുനഃരാരംഭിച്ചു, ഇതുവരെ വിതരണം ചെയ്തത് 6 ലക്ഷം ഭക്ഷണപ്പൊതികള്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) അവരുടെ 28 ടൗണുകളിലെ അടുക്കളകള്‍ പുനഃരാരംഭിച്ചു. ലോക്ക് ഡൗണ്‍ മൂലം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായാണ് അടുക്കളകള്‍ തുറന്നത്. ഇതുവരെ 6 ലക്ഷം പൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു.

''ഇതുവരെ ദിവസവും 60000 വച്ച് 6 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു. പഞ്ചായത്ത് അധികാരികള്‍, എന്‍ജിഒ, ആര്‍പിഎഫ്, ഐആര്‍സിടിസി തുടങ്ങിയവയുടെ സഹായത്താലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ദിവസവും 12 ലക്ഷം രൂപയാണ് ഐആര്‍സിടിസിയുടെ പ്രവര്‍ത്തനച്ചെലവ്'' ഐആര്‍സിടിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ പിഎം കെയര്‍ പദ്ധതിയിലേക്ക് സിഎസ്ആര്‍ ഫണ്ട് അടക്കം 20 കോടി രൂപ നല്‍കാനും ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it