Latest News

ആഗസ്റ്റ് 15 ന് ആസാദി സ്ക്വയർ സംഘടിപ്പിക്കും: എസ്ഡിപിഐ

ആഗസ്റ്റ് 15 ന് ആസാദി സ്ക്വയർ സംഘടിപ്പിക്കും: എസ്ഡിപിഐ
X

കോഴിക്കോട് : വോട്ട് കള്ളന്മാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന ശീർഷകത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി സ്ക്വയറിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുപ്പതോളം കേന്ദ്രങ്ങളിൽ ആസാദി സ്ക്വയർ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ. ഷെമീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു . മധുര വിതരണം ,ദേശീയ പതാക ഉയർത്തൽ, ബഹുമുഖ വ്യക്തികളെ ആദരിക്കൽ ,ഫ്രീഡം ക്വിസ് , ചിത്രരചനാ മത്സരങ്ങൾ തുടങ്ങിയവ ആസാദി സ്ക്വയറിൻ്റെ ഭാഗമായി സംഘടിപ്പിക്കും. ആരാമ്പ്രo, ചേളന്നൂർ എന്നിവിടങ്ങളിൽനടക്കുന്ന ആസാദി സ്ക്വയർ ജില്ലാ പ്രസിഡണ്ട് മുസ്തഫാ കൊമേരി ഉദ്ഘാടനം ചെയ്യും. പേരാമ്പ്രയിൽ നടക്കുന്ന ആസാദി സ്ക്വയർ മധ്യവിരുദ്ധസമിതി ജില്ലാ സെക്രട്ടറി പാപ്പൻ കണ്ണാട്ടി ഉദ്ഘാടനം ചെയ്യും. ദളിത് ചിന്തകൻ ഇ വേലായുധൻ, അംബേദ്കറിസ്റ്റ് മഹേഷ് ശാസ്ത്രി, എസ്ഡിപിഐ ജില്ലാകമ്മിറ്റി അംഗം കെ പി ഗോപി തുടങ്ങിയവർ സംബന്ധിക്കും. കുറ്റ്യാടിയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് മാസ്റ്ററും, ജില്ലാ വൈസ് മാരായ ടി വി ജോർജ് തിരുവമ്പാടി യിലും, കെ ജലീൽ സഖാഫി കാരന്തൂരിലും ജില്ലാ ജനറൽ സെക്രട്ടറി കെ. ഷെമീർ പെരുവയൽ അലംപിലാക്കലും ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ജില്ലാ സെക്രട്ടറി പി വി മുഹമ്മദ് ഷിജി (കല്ലായി മുഖദാർ) ,ജില്ലാ ട്രഷറർ കെ കെ നാസർ മാസ്റ്റർ (വടകര), ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ (നാദാപുരം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് മാത്തേട്ടം (ഒളവണ്ണ ),ബി നൗഷാദ് (പുറമേരി ആയഞ്ചേരി) കെ കെ കബീർ ( മാങ്കാവ് )ഫായിസ് മുഹമ്മദ് (പയ്യാനക്കൽ) പിടി അഹമ്മദ് (മാവൂർ) മണ്ഡലം ഭാരവാഹികളായ നവാസ് കല്ലേരി (വില്ലാപ്പള്ളി ചേരി പൊയിൽ) എം.എ സലിം (ഫറോക്ക് പാതിരക്കാട്) , സാദിഖ് (മണിയൂർ)ജെ.പി. അബൂബക്കർ (മരുതോങ്കര ) തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ ജില്ലാ സെക്രട്ടറി മാരായ ബാലൻ നടുവണ്ണൂർ, മുഹമ്മദ് ഷാജി, എന്നിവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it