Latest News

അങ്കണവാടിയിൽ രാഖി കെട്ടാനുള്ള നിർദ്ദേശം ബാലാവകാശ ലംഘനം : ഉദ്യോഗസ്ഥനെ പുറത്താക്കണം - വിമൻ ഇന്ത്യാ മൂവ്മെൻറ്

അങ്കണവാടിയിൽ രാഖി കെട്ടാനുള്ള നിർദ്ദേശം ബാലാവകാശ ലംഘനം : ഉദ്യോഗസ്ഥനെ പുറത്താക്കണം - വിമൻ ഇന്ത്യാ മൂവ്മെൻറ്
X

തിരുവനന്തപുരം: ശിശുവികസന ഓഫീസറുടെ നിര്‍ദേശപ്രകാരം അങ്കണവാടികളില്‍ കുട്ടികളെ രാഖി കെട്ടാന്‍ പ്രേരിപ്പിച്ചത് കടുത്ത ബാലാവകാശ ലംഘനമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. മതേതര ഇടങ്ങളില്‍ മതപരമായ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഉടന്‍ പുറത്താക്കണം. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കേണ്ട സ്ഥാപനങ്ങളാണ് അങ്കണവാടികള്‍. അവിടെ രാഖി കെട്ടുന്നത് പോലുള്ള സംഘപരിവാര്‍ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് ബാല മനസ്സിനെ ദോഷകരമായി ബാധിക്കും. ഇത് കുട്ടികളില്‍ വിഭാഗീയ ചിന്തകള്‍ വളര്‍ത്താനും അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനും ഇടയാക്കും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ് ഇത്തരം നീക്കങ്ങള്‍. സംസ്ഥാനത്തെ ശിശുക്ഷേമ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്. പദവികള്‍ ദുരുപയോഗം ചെയ്ത് ഫാഷിസ്റ്റ് അജണ്ടകള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജ് മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. ഈ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ ശിശുക്ഷേമ സ്ഥാപനങ്ങളിലും കര്‍ശനമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൽമ ,സുലൈഖ, ബിന്ദു,ജമീല, ഹസീന എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it