Latest News

ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്കം; 'നിയമം കൈയ്യിലെടുത്തവർക്കെതിരേ ഒരു നടപടിയുമില്ലെ?' ; സംഭൽ എംപി സിയാവുർ റഹ്മാൻ ബർക്ക്

ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്കം; നിയമം കൈയ്യിലെടുത്തവർക്കെതിരേ ഒരു നടപടിയുമില്ലെ? ; സംഭൽ എംപി സിയാവുർ റഹ്മാൻ ബർക്ക്
X

ഫത്തേപൂർ: ഫത്തേപൂർ മഖ്ബറ-ക്ഷേത്ര തർക്ക കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപോർട്ടിൽ ബിജെപി ക്കാർക്കെതിരേ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് സംഭൽ ജില്ലാ എംപി സിയാവുർ റഹ്മാൻ ബർക്ക് . നിയമം കൈയിലെടുത്തവർക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അത് തെറ്റാണ്. ബിജെപി പ്രസിഡൻ്റ് ഈ സംഭവത്തിൽ എങ്ങനെ ഇടപെട്ടു എന്നതിനും യാതൊരുവിധ മറുപടിയും ഇല്ല. എന്നാൽ സംഭവം നടക്കുമ്പോൾ അവിടെ നിന്നു ആയിരം കിലോമീറ്റർ അകലെ നിൽക്കുന്ന തൻ്റെ പേര് റിപ്പോർട്ടിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ ഫോണിലൂടെ വരെ ഫത്തേപൂരിലെത്തിയ ഉദ്യാഗസ്ഥർക്കതിരേ ഭീഷണി ഉയർത്തി. ഇത് തെറ്റാണെന്നും നിയമം കൈയ്യിലെടുക്കാൻ ആർക്കും അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിൻ്റെ പേരിൽ പരസ്പരം ആക്രമിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു

Next Story

RELATED STORIES

Share it