Latest News

വിവാദങ്ങൾക്കിടെ സിനിമ താരങ്ങളുടെ സംഘടനാ (എഎംഎംഎ ) തിരെഞെടുപ്പ് കഴിഞ്ഞു.

വിവാദങ്ങൾക്കിടെ സിനിമ താരങ്ങളുടെ സംഘടനാ (എഎംഎംഎ )  തിരെഞെടുപ്പ് കഴിഞ്ഞു.
X

കൊച്ചി : സിനിമ അഭിനയതാക്കളുടെ സംഘടനയായ എഎംഎംഎ യുടെ വോട്ടെടുപ്പ് അവസാനിച്ചു .506 അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ അവകാശമുണ്ടെങ്കിലും 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൊഴുത്തതായിരുന്നു ഇത്തവണത്തെ എഎംഎംഎ യുടെ തിരഞ്ഞെടുപ്പ്. മുതിർന്ന താരങ്ങളെ അടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം മൽസരിക്കുന്നവർ നടത്തിയിട്ടുണ്ട് . ജനാർദ്ദനൻ , ശ്രീനിവാസൻ ,വത്സല മേനോൻ , ശ്രീരാമൻ, സലിംകുമാർ, ഇന്ദ്രൻസ് , മല്ലിക സുകുമാരൻ ,കൊല്ലം തുളസി എന്നിവരടക്കം വോട്ട് ചെയ്യാൻ എത്തി. '

ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വച്ചാണ് വോട്ടെടുപ്പ് നടന്നത് . ഇത്തവണ നടക്കുന്നത് വാശിയേറിയ മത്സരമല്ല പകരം ഗൗരവമേറിയ തിരഞ്ഞെടുപ്പാണ് എന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവൻ പറഞ്ഞു . സംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ,ദേവനും തമ്മിലാണ് മത്സരം . ആറു പേർ പത്രിക നൽകിയിരുന്നെങ്കിലും നാലുപേർ പത്രിക പിൻവലിച്ചതോടെയാണ് ദേവൻ ,ശ്വേതാ മേനോൻ തമ്മിലുള്ള മത്സരത്തിന് വഴി തെളിഞ്ഞത് . ജനൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരനും ,രവീന്ദ്രനും തമ്മിൽ മത്സരിക്കുന്നു. ലക്ഷ്മിപ്രിയ ,നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് . ഉണ്ണി ശിവപാലും ,അനൂപ് ചന്ദ്രനും ട്രഷർ സ്ഥാനത്തേക്കും മത്സരിക്കുന്നു .എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് ഷിജോ വർഗീസ് സന്തോഷ് കിഴാറ്റൂർ ,നന്ദു പൊതുവാൾ, ജോയ് മാത്യു ,വിനു മോഹൻ ,എന്നിവരും മത്സരിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it