Latest News

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്നങ്ങൾക്കൊത്താണോ രാജ്യം വളരുന്നതെന്ന് വിലയിരുത്തണം: മുഖ്യമന്ത്രി

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്നങ്ങൾക്കൊത്താണോ രാജ്യം വളരുന്നതെന്ന് വിലയിരുത്തണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം : രാജ്യത്തിൻ്റെ 79 -ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച മുഖ്യമന്ത്രി തുറന്ന വാഹനത്തിൽ പരേഡ് പരിശോധിച്ചു. സ്വാതന്ത്ര്യാനന്തരമുള്ള നേട്ടങ്ങൾ അഭിമാനിക്കുമ്പോഴും ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യങ്ങളുടെ മറ്റു തലങ്ങളെ കുറിച്ച് വിസ്മരിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ സ്വപ്നങ്ങൾ കൊത്തതാണോ രാജ്യം വളരുന്നതെന്ന് വിലയിരുത്തണം .ദാരിദ്ര്യവും, പട്ടിണി മരണവും, നിരക്ഷരതയും ,ജാതി വിവേചനവും, മത വിദ്വേഷവും, തൊഴിലില്ലായ്മയും ഇല്ലാത്ത രാജ്യം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ മാതൃകയാക്കി മനുഷ്യസ്നേഹപരമായ സന്ദേശം ഉൾക്കൊണ്ടു മുന്നോട്ട് പോകണം. രാജ്യം ജനാധിപത്യം നിലനിർത്തി എന്നതാണ് വലിയ നേട്ടം മതവിദ്വേഷ ശക്തികൾ ഇന്ത്യയെന്ന വികാരത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതിനെ ചെറുത് തോൽപ്പിക്കാൻ കഴിയണം. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it