Latest News

അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
X

പഴനി : ആയ്ക്കുടി കണക്കം പട്ടിയിലുള്ള വീട്ടിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. തൊഴിലാളിയായ പഴനിയപ്പൻ (55) മകൾ ധനലക്ഷ്മി എന്നിവരാണ് മരിച്ചത് . മകളെ കയർ മുറുക്കി കൊന്നശേഷം പഴനിയപ്പൻ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് നിഗമനം . ധനലക്ഷിമിയുടെ മൃതദേഹത്തിന് മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതുപോലെ പുതിയ സാരി ധരിപ്പിച്ച് നെറ്റിയിൽ ചന്ദനം പുരട്ടിയ നിലയിലായിരുന്നു കിടന്നിരുന്നത് .കെട്ടിട നിർമ്മാണ തൊഴിലാളിയായ പഴനി അപ്പന് ഭാര്യയും, മൂന്നു മക്കളും കഴിഞ്ഞദിവസം പഴനിയപ്പന്റെ ഭാര്യയും മറ്റു മക്കളും തിരുച്ചന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു . വീട്ടിൽ പയനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത് . ഭാര്യ പഴനി അപ്പനെ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് ഭാര്യ വിജയ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ വീട്ടിൽ വന്നപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. ഉടനെ പോലീസ് എത്തി പരിശോധിച്ചപ്പോൾ പഴനി അപ്പൻ തൂങ്ങിമരിച്ച നിലയിലും, ധനലക്ഷ്മിയെ മരിച്ചു കിടക്കുന്നതും ആണ് കണ്ടത് . പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

Next Story

RELATED STORIES

Share it