Latest News

റെയിൽവേ യാർഡിലെ കോച്ചിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

റെയിൽവേ യാർഡിലെ കോച്ചിൽ  സ്ത്രീയുടെ അഴുകിയ മൃതദേഹം
X

ചെന്നൈ : ആലപ്പുഴ എക്സ്പ്രസിൽനിന്ന് വേർപെടുത്തിയ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ പണിക്ക് എത്തിച്ച കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം. ഫാൻ തകരാറിനെ തുടർന്ന് ഒരാഴ്ചയിൽ അധികമായി നിർത്തിയിട്ടിരിക്കുന്ന കോച്ചിൽ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് . ഏഴ് ദിവസത്തോളം പഴക്കം ഉണ്ടെന്നും പുഴുവരിച്ച നിലയിൽ ആണെന്നും റെയിൽവേ പോലീസ് പറഞ്ഞു . കോച്ചിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി റെയിൽവേ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു . ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചിട്ടുള്ള സ്ത്രീ ഭിക്ഷാടകയാണെന്ന് നിഗമനത്തിലാണ് പോലീസ് . ഒറ്റക്ക് നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. മരണത്തിനിടയാക്കിയ സാഹചര്യം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Next Story

RELATED STORIES

Share it