Latest News

വോട്ടർ പട്ടിക ക്രമക്കേട് : കോൺഗ്രസ് പ്രതിഷേധം ഇന്ന്

വോട്ടർ പട്ടിക ക്രമക്കേട്  : കോൺഗ്രസ് പ്രതിഷേധം ഇന്ന്
X

തിരുവനന്തപുരം : വോട്ട് കൊള്ളയിൽ രാജ്യതലസ്ഥാനത്ത് അടക്കം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെതുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, എ ഐ സി സി അധ്യക്ഷൻ ഖാർഗെയട ക്കമുള്ള നേതാക്കളെയും, എം പിമാരേയും തടവിലാക്കിയതിനും പോലീസ് ബലപ്രയോഗം നടത്തിയതിനും പ്രതിഷേധിച്ച് ഇന്ന്കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു .ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ നടത്തും. വോട്ട് കൊള്ളക്കെതിരെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് കെപിസിസി 14ന് രാത്രി എട്ടിന് ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

Next Story

RELATED STORIES

Share it