Latest News

വഖഫ് ഭേദഗതി നിയമത്തിനും മുസ്‌ലിം വംശഹത്യ പദ്ധതികൾക്കു മെതി തിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഞായറാഴ്ച യുവജന റാലി സംഘടിപ്പിക്കും

വഖഫ് ഭേദഗതി നിയമത്തിനും മുസ്‌ലിം വംശഹത്യ പദ്ധതികൾക്കു മെതി തിരെ  സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ഞായറാഴ്ച യുവജന റാലി സംഘടിപ്പിക്കും
X

കോഴിക്കോട് : വഖഫ് ഭേദഗതി നിയമത്തിനും, മുസ്‌ലിം വംശ പദ്ധതികൾക്കു മെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ആഗസ്ത് പത്തിന് (ഞായർ ) കോഴിക്കോട് നഗരത്തിൽ യുവജന റാലിയും പൊതുസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെൻറ് ചെയർമാൻ മസീഹു സ്സമാൻ അൻസാരി (ഡൽഹി) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും . 2006 ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരകളെ തുടർന്ന് വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും 9 വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധി ആയതിന്നാൽ കോടതി വിട്ടയച്ച മുംബൈ സ്വദേശിയും അധ്യാപകനുമായ ഡോക്ടർ അബ്ദുൽ വാഹിദ് മുഖ്യാതിഥിയാവും. സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, കെപി സിസി സെക്രട്ടറി കെ പി നൗഷാദ് അലി, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ചിന്തകനും എഴുത്തുകാരനുമായ കെ കെ ബാബുരാജ് ,ശ്രീനാരായണ ഗുരുധർമ്മം ട്രസ്റ്റ് ചെയർമാൻ പി കെ സുധീഷ് ബാബു, ദ്രാവിഡ വിചാരകേന്ദ്രം ഡയറക്ടർ ഗാർഗ്യൻ സുധീരൻ, എംഇഎസ് നേതാവ് ഡോക്ടർ ഹമീദ് ഫസൽ, ഗവേഷകനും എഴുത്തുകാരനുമായ റിയാസ് മോൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം മുതലക്കുളം മൈതാനിയിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഇസ്മായിൽ , സെക്രട്ടറി സജീദ് ,അസിസ്റ്റൻറ് സെക്രട്ടറി നസീംഅസ്‌ലം അലി എന്നിവർ സംബന്ധിച്ചു.

Next Story

RELATED STORIES

Share it