Latest News

കുട്ടിയാനക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

കുട്ടിയാനക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്
X

കോഴിക്കോട് : കുറ്റ്യാടിക്കടുത്ത് കാവിലും പാറയിലെ തങ്കച്ചൻ ഭാര്യ ആനി എന്നിവർക്ക് കാട്ടാനക്കുട്ടിയുടെ ആക്രമത്തിൽ പരിക്ക് . തങ്കച്ചനും ഭാര്യ ആനിയും താമസിക്കുന്ന വീട്ടുമുറ്റത്ത് എത്തിയ കുട്ടിയാന ഭാര്യയെ

ഓടിക്കുന്നത് കണ്ടെത്തിയ തങ്കച്ചൻ കുട്ടിയാനയെ ഓടിക്കുന്നതിനിടക്ക് മറിഞ്ഞുവീണ് കിടക്കുന്നതിനിടക്ക് തങ്കച്ചന്റെ കൈക്ക് കുട്ടിയാന ചവിട്ടുകയും തുമ്പിക്കൈ ഉപയോഗിച്ച് ഉരുട്ടുകയും ചെയ്തു . പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചൂരണി ,കരിങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനകളുടേയും മറ്റ് ,വന്യജീവികളുടെ അക്രമണം നിരന്തരം ഉണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു.

Next Story

RELATED STORIES

Share it