Latest News

കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല: കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.

കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല: കരട് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.
X

തിരുവനന്തപുരം : കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. 11-ാം വകുപ്പിൻ്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുന്നതിന് ഗവർണ്ണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു. ഗവർണ്ണർ ഒപ്പ് വെച്ച് അംഗികരിച്ചാൽ മാത്രമേ ഓർഡിനൻസിന് അംഗീകാരം പൂർണ്ണമാവുകയുള്ളൂ. സംസ്ഥാനത്തെ 13 സർവ്വകലാശാലകളിൽ 12 വൈസ് ചാൻസലർമാരും താൽകാലികമാണ്.

Next Story

RELATED STORIES

Share it