Latest News

സിനിമ മേഖലയെ ഇളക്കിമറിച്ച സംസ്ഥാന വിവരവകാശ കമ്മീഷണർ ഡോക്ടർ . എ അബ്ദുൽ ഹക്കീം വിരമിച്ചു

സിനിമ മേഖലയെ ഇളക്കിമറിച്ച സംസ്ഥാന വിവരവകാശ കമ്മീഷണർ ഡോക്ടർ . എ അബ്ദുൽ ഹക്കീം വിരമിച്ചു
X

തിരുവനന്തപുരം : സുപ്രധാന ഉത്തരവുകൾക്ക് പിന്നാലെ സിനിമാ മേഖലയെ ഇളക്കിമറിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമം വഴി പുറത്തുവിട്ട സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോക്ടർ എ അബ്ദുൽ ഹക്കീം മൂന്ന് വർഷത്തെ കാലാവധി പൂർത്തികരിച്ച് വിരമിച്ചു . പി എസ് സി മാന്വൽ രഹസ്യരേഖയല്ലന്നും, വിവരാവകാശത്തിന് അപേക്ഷ നൽകിയിട്ടും സമയത്തിന് മറുപ്പടി ലഭിക്കാതിരുന്നാൽ നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്നും, അടക്കമുള്ള സുപ്രധാന ഉത്തരവുകൾക്ക് പിന്നാലെയാണ് ഹക്കിമിൻ്റെ വിരമിക്കൽ. വിവരാവകാശം, സാമൂഹ്യ നീതി എന്നിവ ഉറപ്പുവരുത്തുക, എന്ന വിഷയത്തിൽ സ്വതന്ത്ര നിലപാടുള്ള കമ്മിഷണർ ആയിരുന്നു അബ്ദുൽ ഹക്കിം ' നിർണായകമായ പല വിധികൾക്കും സിവിൽ കോടതിയുടെ അതികാരം പ്രയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും, സർക്കാറിൽ നിന്ന് പിന്തുണ ഉണ്ടായിരുന്നെങ്കിലും കമ്മീഷനിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലന്നും ഹക്കിം പറഞ്ഞു. മുഖ്യ വിവരാകാശ കമ്മീഷണറുമായുള്ള അഭിപ്രായം ഭിന്നതയെ തുടർന്ന് കമ്മീഷനിലെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് അദ്ദേഹം ബഹിഷ്കരിച്ചു തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ ആസ്ഥാനത്തെ അവസാന ഫയലിലും ഒപ്പുവെച്ച് സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത് . ഡോക്ടർ ഹക്കീമിന് സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനം അദ്ദേഹത്തോട് ആലോചിക്കാതെ മറ്റൊരു കമ്മീഷൻ അംഗത്തിന് മുഖ്യ വിവരാകാശ കമ്മീഷണർ കൈമാറിയിരുന്നു ഇതിൽ പ്രതിഷേധിച്ച് ഓട്ടോയിലാണ് അദ്ദേഹം വിവരാവകാശ കമ്മീഷൻ ആസ്ഥാനത്ത് എത്തിയിരുന്നത് . ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Next Story

RELATED STORIES

Share it