Latest News

വിമാനത്തിൽ കുഴഞ്ഞുവീണ ഉസ്ബെക്കിസ്ഥാനിക്ക് രക്ഷയായത് മലപ്പുറത്തെ ഡോ.അനീസ് മുഹമ്മദ്

വിമാനത്തിൽ കുഴഞ്ഞുവീണ ഉസ്ബെക്കിസ്ഥാനിക്ക് രക്ഷയായത് മലപ്പുറത്തെ ഡോ.അനീസ് മുഹമ്മദ്
X

മലപ്പുറം : ഉസ്ബെക്കിസ്ഥാനിലെ താഷ്കൻ്റ് മെഡിക്കൽ അക്കാദമിയിൽ ഇൻ്റെൺഷിപ്പ് കഴിഞുള്ള ഡൽഹിയിലേക്കുള്ള വിമാന യാത്രയിൽ കുഴഞ്ഞുവീണ സഹയാത്രകാരിയെ രക്ഷിച്ചത് മലപ്പുറം ജില്ലയിലെ തിരൂർ പുറത്തൂർ സ്വദേശി ഡോക്ടർ അനീസ് മുഹമ്മദ് . വിമാനം ഡൽഹിയിൽ എത്തുന്നതിനു മുമ്പാണ് വിമാനത്തിൽ ഡോക്ടറെ അന്വേഷിച്ചുള്ള അനൗൺസ്മെന്റ് മുഴങ്ങിയത് 48 വയസ്സുള്ള ഉസ്ബെക്കിസ്ഥാൻ സ്വദേശിനി വിമാനത്തിൽ ഹൃദ് രോഗം കാരണം കുഴഞ്ഞു വീണിരുന്നു. രോഗിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി യാത്രക്കാരിയുടെ ബാഗിൽ നിന്ന് കുറച്ചു രേഖകൾ പരിശോധിച്ചപ്പോൾ അവർക്ക് സുപ്രാവെൻ ട്രക്കർ ടാക്കി കാർഡിയ എന്ന അവസ്ഥയുണ്ടെന്ന് മനസ്സിലാക്കിയ അനീസ് കാരോട്ടിക് മസാജ് ചെയ്തു അല്പസമയം കഴിഞ്ഞതോടെ യാത്രക്കാരിക്ക് സുഖം പ്രാപിച്ചു . ഡോക്ടർ അനീസിന്റെ മനസ്സാന്നിധ്യം കൊണ്ട് ഒരു ജീവൻ രക്ഷപ്പെട്ടു. വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷം രോഗിയ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കിക്ക് ബോക്സിങ്ങ് ട്രെയിനർ കൂടിയായ ഡോ:അനീസ് തിരൂർ പുറത്തുർ ശാന്തിനഗറിലെ പാടശ്ശേരി ഹുസൈന്റെയും, ടി.എ.റഹ്മത്തിന്റെയും മകനാണ് '

Next Story

RELATED STORIES

Share it