Latest News

പൊതു വിദ്യാഭ്യാസ ഘടന അഴിച്ചുപണിയുന്ന നടപടി അന്തിമഘട്ടത്തിൽ

പൊതു വിദ്യാഭ്യാസ ഘടന അഴിച്ചുപണിയുന്ന നടപടി അന്തിമഘട്ടത്തിൽ
X

തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ ഘടന മാറ്റാൻ 2020ലെ ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഘടന അണിച്ച് അഴിച്ചു പണിയുന്ന സ്കൂൾ ഏകീകരണത്തിനുള്ള നടപടി അന്തിമഘട്ടത്തിൽ. വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും, അധ്യാപക തസ്തിക കളുടെ ക്രമീകരണവും വ്യവസ്ഥ ചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിന്റെ അംഗീകാരത്തിന് അയച്ചു. ഇതിന് അനുമതി കിട്ടിയാൽ സ്കൂൾ ഏകീകരണം മന്ത്രിസഭ പരിഗണിക്കും. എൻ ഇ പി അംഗീകരിക്കാതെ തന്നെ ദേശീയ ഘടനയ്ക്ക് അനുസൃതമായി പൊതു വിദ്യാഭ്യാസ സമ്പ്രദായം മാറ്റാനുള്ള കേരള ബദലാണ് സ്കൂൾ ഏകീകരണം. ഇത് എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം കൂടിയായിരുന്നു. ഏകീകരണത്തോടെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകൾ പ്രൈമറി യായും 9 മുതൽ 12 വരെ ക്ലാസുകൾ സെക്കൻഡറി ആയുമാണ് പുതിയ ഘടന. അധ്യാപക നിയമനവും ഇതനുസരിച്ച് മാറും , ഇപ്പോഴത്തെ ഹയർ സെക്കൻഡറിക്ക് പകരം ഒൻപതു മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെട്ട സെക്കൻഡറിയിലേക്ക് ആയിരിക്കും അധ്യാപിക നിയമനം നടക്കുക. സെക്കൻഡറിയിൽ സീനിയർ, ജൂനിയർ തസ്തിക ഉണ്ടാവില്ല ഏകീകരണം നടപ്പാക്കുന്നതോടെ ഹയർ സെക്കൻഡറി അധ്യാപകർ ഹൈസ്കൂളിലും പഠിപ്പിക്കേണ്ടിവരും, പുതുതായി സൃഷ്ടിക്കുന്ന അധ്യാപികരെ സ്ഥാനക്കായറ്റം നൽകി നിയമിക്കുന്നതിനാൽ പുതിയ ബാധ്യത സർക്കാരിന് വരില്ല.

Next Story

RELATED STORIES

Share it